Posts

Showing posts from January, 2011

ചേലേരി യു.പി.സ്കൂള്‍ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം

സ്കൂള്‍ ആരംഭം            ജന്മിത്തവും നാടുവാഴിത്തവും കൊടികുത്തി വാഴുന്ന പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ആരംഭ കാലം. ചിറക്കല്‍ രാജാവിന്‍റെ കീഴില്‍ കരുമാരത്ത് ഇല്ലത്തിന്റെ അധീനതയില്‍ ആയിരുന്നു ചേലേരി ദേശം.   മറ്റ് വിദ്യാഭാസ സൌകര്യങ്ങളൊന്നും ലഭ്യമല്ലാത്ത അക്കാലത്ത്‌ എടയത്ത് വെള്ളൂവ വീടിന്റെ തെക്കിനിയില്‍ ഒരു പള്ളിക്കൂടമായി ഈ വിദ്യാലയം ആരംഭിച്ചു. എടയത്ത് വെള്ളൂവ കൃഷ്ണനെഴുത്തച്ഛന്‍ ആയിരുന്നു സ്ഥാപക ഗുരു.           ഏകദേശം നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ ഇന്ന്‍ സ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്ത്‌ ഒരു എലിമെന്ററി സ്കൂളായി ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചു. ശ്രീമാന്‍ ഇ.വി.നാരായണ മാരാര്‍ , എം.ഗോവിന്ദ മാരാര്‍ , എം.ചന്തുനമ്പ്യാര്‍ , കേളു നമ്പ്യാര്‍ തുടങ്ങിയവരാണ് ആദ്യ കാല അറിവിന്‍റെ കൈത്തിരി തെളിയിച്ചവര്‍ .