Posts

മാധ്യമം വെളിച്ചം

Image
ചേലേരി യു.പി സ്കൂളില്‍ മാധ്യമം വെളിച്ചം പദ്ധതി ആരംഭിച്ചു. പൂര്‍വ്വ വിദ്യാര്‍ഥിയും പ്ര്വവസിയുമായ അബ്ദുള്ള സ്കൂള്‍ ലീഡര്‍ക്ക് നല്‍കി പദ്ധതി ഉദ്ഘാടനം ചെയ്തു.

വായനാ വാരാചരണം ജൂണ്‍ 19 - 25

Image
വായനാ വാരാചരണം മാധ്യമ പ്രവര്‍ത്തകന്‍ ശ്രീ.ജോഷി ഉദ്ഘാടനം ചെയ്യുന്നു. വായനാ വാരാചരണ സമാപനം ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു. പുസ്തക പ്രദര്‍ശനത്തില്‍ നിന്ന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ചുമര്‍ മാസിക

പ്രവേശനോത്സവം 2015-16

Image
പി.ടി.എ പ്രസിടണ്ട് ഇ.പി ബാബു അധ്യക്ഷത വഹിക്കുന്നു. ഹെഡ്മിസ്ട്രസ്സ് കെ.പി ഗിരിജാദേവി സ്വാഗത പ്രസംഗം നിര്‍വ്വഹിക്കുന്നു. വാര്‍ഡ്‌ മെമ്പര്‍ ഇ.കെ അജിത ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു.

ചേലേരി എ.യു.പി സ്കൂള്‍ പഠനയാത്ര 2010-11 അധ്യയന വര്‍ഷം

Image
പ്രകൃതിയെ തൊട്ടറിഞ്ഞ്…. . VIEW SLIDE SHOW DOWNLOAD ALL

ചേലേരി യു.പി.സ്കൂള്‍ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം

സ്കൂള്‍ ആരംഭം            ജന്മിത്തവും നാടുവാഴിത്തവും കൊടികുത്തി വാഴുന്ന പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ആരംഭ കാലം. ചിറക്കല്‍ രാജാവിന്‍റെ കീഴില്‍ കരുമാരത്ത് ഇല്ലത്തിന്റെ അധീനതയില്‍ ആയിരുന്നു ചേലേരി ദേശം.   മറ്റ് വിദ്യാഭാസ സൌകര്യങ്ങളൊന്നും ലഭ്യമല്ലാത്ത അക്കാലത്ത്‌ എടയത്ത് വെള്ളൂവ വീടിന്റെ തെക്കിനിയില്‍ ഒരു പള്ളിക്കൂടമായി ഈ വിദ്യാലയം ആരംഭിച്ചു. എടയത്ത് വെള്ളൂവ കൃഷ്ണനെഴുത്തച്ഛന്‍ ആയിരുന്നു സ്ഥാപക ഗുരു.           ഏകദേശം നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ ഇന്ന്‍ സ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്ത്‌ ഒരു എലിമെന്ററി സ്കൂളായി ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചു. ശ്രീമാന്‍ ഇ.വി.നാരായണ മാരാര്‍ , എം.ഗോവിന്ദ മാരാര്‍ , എം.ചന്തുനമ്പ്യാര്‍ , കേളു നമ്പ്യാര്‍ തുടങ്ങിയവരാണ് ആദ്യ കാല അറിവിന്‍റെ കൈത്തിരി തെളിയിച്ചവര്‍ .